ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് ഏലം കര്‍ഷക സെമിനാര്‍ നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ് ഏലം കര്‍ഷക സെമിനാര്‍ നടത്തി
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജും ഇടുക്കി ബ്ലോക്ക് പഞ്ചായത്തുംചേര്‍ന്ന് ഏലം കര്‍ഷക സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. ഏലത്തിന്റെ നവീന കൃഷിരീതികളും രോഗനിയന്ത്രണ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു മാനുവല്‍ അധ്യക്ഷയായി. കുമരകം റീജണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനിലെ പ്ലാന്റ് പതോളജി പ്രൊഫസര്‍ ഡോ. സിബി ജോര്‍ജ് വര്‍ഗീസ്, ശാന്തന്‍പാറ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സുധാകര്‍ സൗന്ദരരാജന്‍ എന്നിവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് കര്‍ഷകരും വിദഗ്ധരും തമ്മിലുള്ള കൂടിക്കാഴ്ചയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേറ്റ് പ്രൊഫസര്‍മാരായ ഫിലുമോന്‍ ജോസഫ്, അന്‍വര്‍ സാഥിക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജി കണ്ണന്‍, കെ കെ അജിത്ത്കുമാര്‍, അമ്മണി ജോസ് എന്നിവര്‍ സംസാരിച്ചു. തോട്ടം മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി രൂപീകരിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
What's Your Reaction?