കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല കലോത്സവത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കാണ് ബ്ലോക്ക് തലത്തിലുള്ള കലോത്സവത്തില്‍ അവസരം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിച്ച മത്സരം ഉച്ചയോടെ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് രജിമോള്‍ ഷിബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബന്‍ പാനോസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന സോദരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീന ജേക്കബ്, സ്റ്റെഫി സി എസ്, ജയ്‌സമ്മ സണ്ണി, അപ്പുക്കുട്ടന്‍ പുല്ലനാട്ട്, ജോമോന്‍ തെക്കേല്‍ , റോയി എവറസ്റ്റ്, ടോമി അഴകന്‍ പറമ്പില്‍, കട്ടപ്പന ഐസിഡിഎസ് ഓഫീസര്‍ ലേഖ ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?