തൊഴിലുറപ്പ് വേതനവും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പിക്കണം
തൊഴിലുറപ്പ് വേതനവും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പിക്കണം

ഇടുക്കി: തൊഴിലുറപ്പ് വേതനം 600 രൂപയും തൊഴില്‍ ദിനങ്ങള്‍ 200 ആക്കണമെന്നുള്ള ആവശ്യവുമായി തൊഴിലാളികള്‍ രംഗത്ത്. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി വര്‍ധിച്ചതിനാല്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ളത്. കാലാവസ്ഥ വൃതിയാനത്തെ തുടര്‍ന്ന് ഏലംകൃഷി നശിക്കുകയും ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ജോലി നഷ്ട്ടപെടുകയും ചെയ്ത സാഹചര്യത്തിലാണ് തൊഴിലുറപ്പ് ദിനങ്ങളും വേതനവും വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 2024 ലെ ക്രിസ്മസിനുശേഷം തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് ചെയ്ത തൊഴിലിന്റെ വേതനം 10 ദിവസത്തിനുള്ളില്‍ ലഭിച്ചുകൊണ്ട് ഇരുന്നതാണ്. ഡിസംബറിനു ശേഷംരണ്ട് മാസമായി വേതനം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്. വിഷയത്തില്‍ അടിയന്തിരമായി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും, കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ അടുത്ത വര്‍ഷത്തെ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ കാര്‍ഷിക ജോലികള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






