വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ സമൂഹ പറയെടുപ്പ് ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ സമൂഹ പറയെടുപ്പ് ആരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമൂഹ പറയെടുപ്പ് വണ്ടിപ്പെരിയാറിന്റെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും നിന്ന് ആരംഭിച്ചു. 26ന് ഉത്സവം സമാപിക്കും. ക്ഷേത്രം മേല്‍ശാന്തി ജയശങ്കര്‍ജ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു.24.25.എന്നീ ദിവസങ്ങളിലെ ക്ഷേത്രം പ്രത്യേക പൂജകള്‍ക്കും വഴിപാടുകള്‍ക്കും കലാപരിപാടികള്‍ക്കും ശേഷം 26 ന് ഭക്ത്യാദരചടങ്ങുകളോടെ മഹാശിവരാത്രി മഹോത്സവം നടക്കും.
What's Your Reaction?






