ഇടുക്കി ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം നടത്തി
ഇടുക്കി ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഉയിര്‍വ് 2025 കലക്ടര്‍ വി. വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. മാനസിക ശാരീരിക വൈകല്യങ്ങള്‍ നേരിടുമ്പോഴും കലാപരമായും കായികമായുള്ള കഴിവുകളെ പ്രോത്സാഹിപ്പിച്ച് വ്യക്തിത്വ വികസനത്തിന് വഴിതെളിക്കുകയാണ് ലക്ഷ്യം. ഇടുക്കി ബ്ലോക്കിലെ 6 പഞ്ചായത്തുകളില്‍ നിന്നുള്ള നിരവധിപ്പേര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, അംഗങ്ങളായ സിബിച്ചന്‍. തോമസ്, ബിനോയി വര്‍ക്കി,റിന്റാമോള്‍ , ഉഷ മോഹനന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ബി.ഡി.ഒ മുഹമ്മദ് സബീര്‍, ഐസിഡിഎസ് ഓഫീസര്‍ ഷിജിമോള്‍ കെ.എസ്. അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പരസംസാരിച്ചു. വിമാനം നിര്‍മിച്ച് മികവ് തെളിയിച്ച സജി കരിങ്കുന്നത്തിനെ ചടങ്ങില്‍ ആദരിച്ചു.
What's Your Reaction?






