വനം വന്യജീവി വാരാചരണം തേക്കടിയില്‍ സമാപിച്ചു
വനം വന്യജീവി വാരാചരണം തേക്കടിയില്‍ സമാപിച്ചു

ഇടുക്കി: വനം വന്യജീവി വാരാചരണം ജനബോധന റാലിയോടെ തേക്കടിയില്‍ സമാപിച്ചു. കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ജനബോധന റാലി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജു ഐഎഫ്എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി നടത്തിവരാറുള്ള വനം വന്യജീവി വാരാചരണത്തിന് ഇത്തവണ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ 75-ാമത് വാര്‍ഷികം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. വിവിധ സ്‌കൂള്‍, കോളേജ്, ബിഎഡ് കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ, ഹരിത കര്‍മ സേനാംഗങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി വോളണ്ടിയര്‍മാര്‍, പൊലീസ്, വനംവകുപ്പ് ജീവനക്കാര്‍, ആദിവാസി വിഭാഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കാളികളായി. വിവിധ ആദിവാസി കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ വാദ്യമേളങ്ങള്‍ ഇവയൊക്കെ റാലിക്ക് അകമ്പടിയായി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ആവശ്യമായ ശാസ്ത്രീയമായ നടപടികള്‍ കൈ കൊള്ളേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും വിഷയത്തിന് പരിപാരം കണ്ടെത്തണമെന്നും അത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യന്താപേഷിതമാ ണെന്നും അദ്ദേഹം പറഞ്ഞു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നോളി ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി ഷാജിമോന്‍, പഞ്ചായത്തംഗങ്ങളായ വിനോദ് ഗോപി, വി കെ ബാബുക്കുട്ടി, രമ്യ മോഹന്‍, ജിജോ രാധാകൃഷ്ണന്‍, റോബിന്‍ കാരക്കാട്ട്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ പിടി ആര്‍ ലക്ഷ്മി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍ സാബു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സനൂപ് സ്‌കറിയ പുതുപറമ്പില്‍, എസ് സാബു, ബിജു പഴയമഠം, പി ജെ ടൈറ്റസ്, എന്‍ അന്‍സാരി, എ വി മുരളീധരന്‍, പി കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






