ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലേഴ്‌സ് മീറ്റ് തൊടുപുഴയില്‍ നടത്തി
ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലേഴ്‌സ് മീറ്റ് തൊടുപുഴയില്‍ നടത്തി

ഇടുക്കി: തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലേഴ്‌സ് മീറ്റ് തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. തൊടുപുഴ എഇഒ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ റെഡ്‌ക്രോസ് ചെയര്‍മാന്‍ പി എസ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജി പി എന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജെആര്‍സി ജില്ലാ പ്രസിഡന്റ് ജെയിംസ് ടി മാളിയേക്കല്‍, റെഡ്‌ക്രോസ് പ്രതിനിധി പി എസ് ഭോഗീന്ദ്രന്‍, എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെനി വി രാഘവന്‍, അടിമാലി ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിജിമോന്‍ ഇ കെ, തൊടുപുഴ ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പി നായര്‍, അറക്കുളം ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എബി മാരിയറ്റ് ബേബി, കൗണ്‍സിലര്‍ സുനിത സജീവ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






