രാമക്കല്‍മേട്ടില്‍ ലഹരിക്കെതിരെ ഫ്ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും നടത്തി
രാമക്കല്‍മേട്ടില്‍ ലഹരിക്കെതിരെ ഫ്ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും നടത്തി

ഇടുക്കി: കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപകരും എക്‌സൈസ് വകുപ്പും ചേര്‍ന്ന് രാമക്കല്‍മേട്ടില്‍ ലഹരിക്കെതിരെ ഫ്‌ലാഷ് മോബും ബോധവല്‍ക്കരണ ക്ലാസും നടത്തി. നാടിനെ കാര്‍ന്നുതിന്നുന്ന ലഹരിയെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപക സംഗമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എസ്ആര്‍ജിമാരായ അമ്പിളി ജി, ഷിജോ ജോണ്‍, ഷൈനി ജോസ്, അധ്യാപകരായ സാബു ജോസഫ്, ഷാജഹാന്‍ പി, ഫാ. ബോബി, സെലിന്‍ മൈക്കിള്‍, ഷോജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






