വണ്ടിപ്പെരിയാറില്‍ പോത്ത് ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്ക്
വണ്ടിപ്പെരിയാറില്‍ പോത്ത് ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ റോഡിനുകുറുകെ ചാടിയ പോത്ത് ബൈക്കില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഐശ്വര്യഭവന്‍ അരുണി(30) നാണ് പരിക്കേറ്റ്. ശനിയാഴ്ചയാണ് അപകടം. കറുപ്പുപാലത്തുനിന്ന് അരുണ്‍ ബൈക്കില്‍ ടൗണിലേക്ക് വരുന്നതിനിടെ റോഡരികില്‍ നിന്ന് പെട്ടെന്ന് പോത്ത് കുറുകെ ചാടി ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചു. വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
What's Your Reaction?






