സഞ്ചാരികളുടെ മനം കവര്‍ന്ന് കല്ലിക്കല്‍ വ്യൂ പോയിന്റ്
സഞ്ചാരികളുടെ മനം കവര്‍ന്ന് കല്ലിക്കല്‍ വ്യൂ പോയിന്റ്

ഇടുക്കി: വാഗമണ്‍ മലനിരകള്‍ക്ക് താഴെ പുള്ളിക്കാനം കാഞ്ഞാര്‍ പാതയിലാണ് കല്ലിക്കല്‍ വ്യൂപോയിന്റ് സ്ഥിതിചെയ്യുന്നത്. നോക്കത്താ ദൂരത്ത് ദൃശ്യമാകുന്ന മലനിരകളും, മൂലമറ്റം പവര്‍ ഹൗസുമാണ് ഇവിടെ നിന്നുള്ള പ്രധാന കാഴ്ചകള്‍. വാഗമണ്‍ മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ എപ്പോഴും തണുപ്പ് നിറഞ്ഞ അന്തരീക്ഷമാണ്, ഇതാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം. പുലര്‍ച്ചയ്ക്ക് മഞ്ഞുമെത്തകള്‍ രൂപപ്പെടുന്നതും, രാത്രികാലങ്ങളില്‍ താഴ്വാരങ്ങളിലെ ടൗണുകളുടെ കാഴ്ചകളും ഏറെ മനോഹാരിത പകരുന്നതാണ്. ഏതൊരു വിനോദസഞ്ചാര മേഖലയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നം തന്നെയാണ് കല്ലിക്കല്‍ വ്യൂ പോയിന്റിനെയും അലട്ടുന്നത്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കല്ലിക്കല്‍ വ്യൂ പോയിന്റിനെ സംരക്ഷിക്കുകയാണെങ്കില്‍ വരും നാളുകളില്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറുമെന്നതില്‍ സംശയമില്ല.
What's Your Reaction?






