എഎപി എറണാകുളം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു
എഎപി എറണാകുളം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു
ഇടുക്കി: ആംആദ്മിപാര്‍ട്ടി എറണാകുളം ജില്ലാ ജില്ലാ കമ്മിറ്റി യോഗം കീരംപാറയില്‍ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. പൗലോസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ 20ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഇല്ലാതാക്കി കേന്ദ്രഫണ്ട് വെട്ടിക്കുറച്ചും എന്‍ആര്‍എച്ച്എം പദ്ധതിയിലെ ജീവനക്കാരെയടക്കം വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ശക്തമായ സമരം നടത്താന്‍ ജനം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സജീവ സാന്നിധ്യമാകാനും അഴിമതിക്കെതിരെ പോരാട്ടം നടത്താനും പഞ്ചായത്തുകളിലെ പദ്ധതി നിര്‍വഹണം ശരിയായ രീതിയില്‍ നടപ്പാക്കുന്നതിന് ഗ്രാമസഭകളില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് മണ്ഡലം പ്രസിഡന്റ് സുനില്‍ അവിരാപ്പാട്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരന്‍, ട്രഷറര്‍ മുസ്തഫ തോപ്പില്‍, ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയംഗം തോമസ് പോള്‍, മണ്ഡലം സെക്രട്ടറി, റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, ബാബു പിച്ചാട്ട്, കുമാരന്‍ സി കെ, പിയേഴ്‌സന്‍ കെ ഐസക്ക്, സാജന്‍ വര്‍ഗീസ്, സിബി കെ ഇ, ഈ വൈ തങ്കച്ചന്‍, ശാന്തമ്മ ജോര്‍ജ്, തങ്കച്ചന്‍ കോട്ടപ്പടി, രവി കീരംപാറ, വര്‍ഗീസ് കഴുതക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?