അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് നല്‍കി
അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് നല്‍കി
ഇടുക്കി: അണക്കര ചക്കുപള്ളം അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണംചെയ്തു. ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കലിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹകരണത്തോടെയാണ് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകള്‍ തയാറാക്കി നൂറിലേറെ വീടുകളില്‍ എത്തിച്ചുനല്‍കിയത്. ക്രിസ്മസ് കേക്ക്, അരി, മറ്റ് പലചരക്ക് സാധനങ്ങള്‍, കോഴിയിറച്ചി, പോത്തിറച്ചി തുടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെടെ 2500 രൂപലേറെ വില വരുന്ന കിറ്റുകളാണ് നല്‍കിയത്. അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ഒന്നര പതിറ്റാണ്ടായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അര്‍ഹരായ ആളുകളെ കണ്ടെത്തി ഭക്ഷ്യസാധനങ്ങളും മരുന്നുകളും ചികിത്സാസഹായവും എത്തിച്ചുനല്‍കുന്നുണ്ട്. ഓണക്കാലത്തും മറ്റ് വിശേഷദിവസങ്ങളിലും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയിരുന്നു. അണക്കരയില്‍ നിര്‍ധന കുടുംബത്തിനായി വീടും നിര്‍മിച്ചുവരുന്നു.
What's Your Reaction?