അഴുത ബ്ലോക്ക് പഞ്ചായത്തിലേയ്ക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്തിലേയ്ക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ബ്ലോക്കിലേയ്ക്കുളള തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. തേങ്ങാക്കല്‍ ഡിവിഷനില്‍നിന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പിഎ അബ്ദുള്‍ റഷീദ്, മഞ്ചുമല ഡിവിഷനില്‍നിന്ന് എ കലൈഞ്ചര്‍, സ്പ്രിങ്‌വാലി ഡിവിഷനില്‍നിന്ന് വനിതാ മുരുകന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. വിജയകുമാരി ഉദയസൂര്യന്‍, ശാരി ബിനുശങ്കര്‍ എന്നിവര്‍ ഒരേ ഡിവിഷനുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയകുമാരി ഉദയസൂര്യന്‍ പിന്‍മാറിയതോടെ ശാരി ബിനുശങ്കര്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയായി. തിരഞ്ഞെടുപ്പ് വരണാധികാരി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസറുടെ മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള പി എ അബ്ദുള്‍ റഷീദിനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കറിനും ഇത് കന്നിയംഗമാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട വണ്ടിപ്പെരിയാര്‍, മഞ്ചുമല ഡിവിഷനുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
What's Your Reaction?

