പീരുമേട് റാണികോവിലില്‍ ലയത്തില്‍ തീപിടിത്തം: രണ്ട് മുറികള്‍ കത്തിനശിച്ചു
പീരുമേട് റാണികോവിലില്‍ ലയത്തില്‍ തീപിടിത്തം: രണ്ട് മുറികള്‍ കത്തിനശിച്ചു
ഇടുക്കി: പീരുമേട് റാണികോവിലില്‍ തേയിലത്തോട്ടത്തിലെ ലയത്തില്‍ തീപിടിത്തം. ആളപായമില്ല. ഒരുതൊഴിലാളി കുടുംബം താമസിച്ചിരുന്ന മുറികള്‍ പൂര്‍ണമായും ഒരുമുറി ഭാഗികമായും കത്തിനശിച്ചു. പീരുമേട് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നു. ഞായറാഴ്ച രാവിലെ 11ഓടെയാണ് തീപിടിത്തമുണ്ടായത്. താമസക്കാരായ രണ്ട് കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. പുകയുയരുന്നതുകണ്ട് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും നാട്ടുകാര്‍ പറയുന്നു. സുഭാഷ്, ബാലന്‍ എന്നീ തൊഴിലാളികളും കുടുംബാംഗങ്ങളും താമസിച്ചിരുന്ന ലയത്തിലാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?

