കട്ടപ്പന മാന്‍ഹോള്‍ അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി: പൊലീസ് അന്വേഷണം ആരംഭിച്ചു
കട്ടപ്പന മാന്‍ഹോള്‍ അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി: പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കട്ടപ്പനയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 3 തമിഴ്‌നാട് സ്വദേശികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. 3 പേരുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും സ്വന്തമായി വീടുപോലുമില്ലാത്ത ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കലക്ടറോട് മന്ത്രി റോഷി അഗസ്റ്റിന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിഎം ഷൈജു ജേക്കബ് അപകടസ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ ആരോഗ്യവിഭാഗവും പരിശോധന നടത്തി. അപകടമുണ്ടായ മാലിന്യ ടാങ്ക് പുളിയന്‍മല റൂട്ടിലുള്ള ഹോട്ടലിന്റേതാണ്. ഇവിടെ നിര്‍മാണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി പറഞ്ഞു.
What's Your Reaction?






