മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: സ്വാമി ചിദാനന്ദപുരി മഹാരാജ്
മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: സ്വാമി ചിദാനന്ദപുരി മഹാരാജ്

ഇടുക്കി:മതപരിവര്‍ത്തനം നടത്തുന്നത് അജ്ഞത ചൂഷണം ചെയ്തുകൊണ്ടാണെന്നും പ്രത്യക്ഷമായും പരോക്ഷമായും മതപരിവര്‍ത്തനം നടക്കുന്നത് ജില്ലയില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും സ്വാമി ചിദാനന്ദപുരി മഹാരാജ് കട്ടപ്പനയില്‍ പറഞ്ഞു. യതോ ധര്‍മ തതോ ജയ എന്ന മഹാഭാരതവാക്യവും കേരള തനിമയിലേക്ക് എന്ന സന്ദേശവും ഉയര്‍ത്തിയാണ് മാര്‍ഗ ദര്‍ശക മണ്ഡലം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ധര്‍മസന്ദേശ യാത്ര നടത്തുന്നത്. സന്യാസി സംഘടനയായ മാര്‍ഗ ദര്‍ശക മണ്ഡലമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്വാമി ചിദാനന്ദപുരി മഹാരാജ് നയിക്കുന്ന യാത്രയുടെ മുഖ്യരക്ഷാധികാരി മാതാ അമൃതാനന്ദമയിയും ചെയര്‍മാന്‍ സാഹിത്യകാരന്‍ പി രാധാകൃഷ്ണനുമാണ്. സ്വാമി ദയാനന്ദ സരസ്വതി അധ്യക്ഷനായി. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി യോഗാനന്ദപുരി, സ്വാമി ശിവ ധര്‍മാനന്ദ സരസ്വതി, സ്വാമി മീരാനന്ദപുരി, സ്വാമി വിശ്വാനന്ദ സരസ്വതി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






