കട്ടപ്പന ഉപജില്ല പ്രവൃത്തി പരിചയ മേള മുരിക്കാട്ടുകുടി സ്‌കൂളില്‍ തുടങ്ങി
കട്ടപ്പന ഉപജില്ല പ്രവൃത്തി പരിചയ മേള മുരിക്കാട്ടുകുടി സ്‌കൂളില്‍ തുടങ്ങി

ഇടുക്കി: കട്ടപ്പന ഉപജില്ല ശാസ്‌ത്രോത്സവം മുരിക്കാട്ടുകുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവൃത്തിചരിചയ മേളയിലും ഐടി മേളയിലുമായി 2000-ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കട്ടപ്പന എഇഒ രാജശേഖരന്‍ സി, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, പ്രവര്‍ത്തി പരിചയമേള കണ്‍വീനര്‍ പ്രദീപ്കുമാര്‍, പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






