പി ടി തോമസിനെ അനുസ്മരിച്ചു
പി ടി തോമസിനെ അനുസ്മരിച്ചു

ഇടുക്കി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അന്തരിച്ച പി ടി തോമസിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ സംഘടിപ്പിച്ച പരിപാടി കെപിസിസി അംഗം തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ജോയി പോരുന്നോലി, മനോജ് മുരളി, ഷൈനി സണ്ണിചെറിയാന്‍, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, കെ. എ. മാത്യു, എ. എം. സന്തോഷ്, രാജന്‍ കാലച്ചിറ, ഷമേജ്. കെ. ജോര്‍ജ്, കെ. എസ്. സജീവ്, ബീനാ ടോമി, ഐബിമോള്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






