എംവിഎസ് ആര്‍മി ഇടുക്കിയുടെ 'ഗൃഹപാഠം' ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് നെടുങ്കണ്ടത്ത്
എംവിഎസ് ആര്‍മി ഇടുക്കിയുടെ 'ഗൃഹപാഠം' ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് നെടുങ്കണ്ടത്ത്
ഇടുക്കി: എംവിഎസ് ആര്‍മി ഇടുക്കിയുടെ ഗൃഹപാഠം എന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിന് തയാറായി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി തിരുനാളിനോടനുബന്ധിച്ച് 18ന് രാത്രി 8ന് ആദ്യപ്രദര്‍ശനം നടക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്യും. കുടുംബപ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്ചകളാണ് പ്രമേയം. കുടുംബാംഗങ്ങള്‍ക്കിടയിലെ ആത്മസംഘര്‍ഷങ്ങളും മൗനവേദനകളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിലൂടെ കടന്നുവരുന്ന പ്രശ്‌നങ്ങളുമാണ് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പറയുന്നത്. നടന്‍ കൂടിയായ ബെന്നി എഴുകുംവയല്‍ ആണ് രചനയും സംവിധാനവും. രൂപതാ ഡയറക്ടര്‍ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സില്‍ബി ചുനയംമാക്കല്‍, ജനറല്‍ സെക്രട്ടറി റോജസ് എം ജോര്‍ജ് എന്നിവിരടങ്ങുന്ന എംവിഎസ് ആര്‍മിയാണ് നിര്‍മാണം.
What's Your Reaction?