കുളമാവ് വടക്കേപ്പുഴ ഹൈഡല്‍ ടൂറിസം പദ്ധതി നിര്‍ത്തിയതിനുപിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

കുളമാവ് വടക്കേപ്പുഴ ഹൈഡല്‍ ടൂറിസം പദ്ധതി നിര്‍ത്തിയതിനുപിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

Mar 19, 2026 - 10:16
 0
കുളമാവ് വടക്കേപ്പുഴ ഹൈഡല്‍ ടൂറിസം പദ്ധതി നിര്‍ത്തിയതിനുപിന്നില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: കുളമാവ് വടക്കേപ്പുഴയിലെ കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം പദ്ധതി നിര്‍ത്തലാക്കിയതിനുപിന്നില്‍ മന്ത്രി റോഷി അഗസ്റ്റിനാണെന്ന് കോണ്‍ഗ്രസ് കുളമാവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അതേസമയം ഇടുക്കിയുടെ സ്വപ്‌ന പദ്ധതികളിലൊന്നാണിതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അകാരണമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പദ്ധതി നിര്‍ത്തിയത്. കയാക്കിങ് ബോട്ടും കുട്ടവഞ്ചിയും ഇവിടെനിന്ന് കൊണ്ടുപോകാന്‍ കരാറുകാര്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനുഷ്വല്‍ ആന്റണി ആരോപിച്ചു.
രണ്ടുപേര്‍ ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതി നടത്തിയിരുന്നെങ്കിലും പിന്നീട് ഒരാള്‍ പിന്‍വാങ്ങിയതോടെ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് താളംതെറ്റിയിരുന്നു. പിന്നീട് ഇവരെ ഒഴിവാക്കി നേരിട്ട് പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ തുടര്‍നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow