അണക്കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
അണക്കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
ഇടുക്കി: അണക്കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധ്യാപകന് നിര്‍ദേശം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അണക്കര ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ വണ്ടന്‍മേട് പിഎച്ച്‌സിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ വണ്ടന്‍മേട് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് രാത്രി വീട്ടിലെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസ് ഒത്തുതീര്‍ക്കുന്നതിനായി ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അടിയന്തര പിടിഎ യോഗം ചേരുകയും അധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സ്‌കൂളിലെത്തി അന്വേഷണം നടത്തും.
What's Your Reaction?