എഴുകുംവയല്‍ നിത്യസഹായമാത പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു
എഴുകുംവയല്‍ നിത്യസഹായമാത പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

ഇടുക്കി: ഇടുക്കി രൂപതയുടെ ഔദ്യേഗിക നോമ്പുകാല തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ നിത്യസഹായ മാതാ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു. രാവിലെ 7ന് ആരംഭിച്ച തിരുകര്‍മങ്ങള്‍ക്ക് വികാരം ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിബിന്‍ വള്ളിയാംതടം, ഫാ. ആന്റണി പാലാപുളിക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദുഃഖ വെള്ളിയാഴ്ച കുരിശുമല പള്ളിയില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ക്ക് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. കട്ടപ്പനയില്‍ നിന്ന് രാവിലെ 5 മുതലും നെടുങ്കണ്ടത്ത് നിന്ന് രാവിലെ 7 മുതലും കുരിശുമലയിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.
What's Your Reaction?






