മരിയാപുരം പഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം നടത്തി
മരിയാപുരം പഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം നടത്തി

ഇടുക്കി: മരിയാപുരം പഞ്ചായത്തിലെ കിടപ്പുരോഗികളെയും അവരുടെ സംരക്ഷകരെയും ഉള്‍പ്പെടുത്തി പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം നടത്തി. ഉപ്പുതോട് സെന്റ് ജോസഫ് പാരീഷ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് ഉദ്ഘാടനം ചെയ്തു. കിടപ്പ് രോഗികളുടെ മാനസികോല്ലാസത്തിനും സൗഹൃദ സാഹചര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. 150ലേറെ പേര്‍ പങ്കെടുത്തു. പഞ്ചായത്തംഗം പ്രജിനി ടോമി അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു പോള്‍ മുഖ്യപ്രഭാക്ഷണം നടത്തി. ഡെന്നിമോള്‍ രാജു, ഡോ. ബിബിന , ജെപിഎച്ച്എന്‍ ഡെയ്‌സി ജോസഫ്, ആശാ പ്രവര്‍ത്തകരായ മോളി പുഷ്‌കരന്‍, ഗീതാ ദിവാകരന്‍, ഷീലാ രാജീവ്, അങ്കണവാടി ജീവനക്കാരായ സലോമി ടോമി, ലൂസി സി സി, ഉപ്പുതോട് ക്ഷീരസംഘം പ്രസിഡന്റ് സണ്ണി പുല്‍കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമത്തിന് ഉപ്പുതോട് മഹാത്മാ സ്വയം സഹായ സംഘം പ്രവര്‍ത്തകരായ ബേബി ചൂരക്കുഴി, വിജയന്‍ കല്ലിങ്കല്‍, സോജിജോണ്‍, ബിജു വാഴക്കാല , റോയി ഇടശേരിക്കുന്നേല്‍, ജോയ് മറ്റപ്പിള്ളില്‍, ജിമ്മി പള്ളിപ്പറമ്പില്‍, സുധാകരന്‍ കൈപടയില്‍, വില്‍സണ്‍, അനൂപ് ജോയി തുടങ്ങിയവര്‍ സഹായങ്ങള്‍ നല്‍കി.
What's Your Reaction?






