കട്ടപ്പന ഗവ. കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി കുടുംബസംഗമം നടത്തി
കട്ടപ്പന ഗവ. കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി കുടുംബസംഗമം നടത്തി

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ മുന്നോടി കുടുംബസംഗമം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. 1977-78 , 1978-79 ബാച്ചില്‍ പഠിച്ചവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മുന്നോടി പ്രസിഡന്റ് കെ ജെ മാത്യു അധ്യക്ഷനായി. സെക്രട്ടറി കെ വി വിശ്വനാഥന്‍, ട്രഷറര്‍ ലൂക്കാ ജോസഫ്, തോമസ് രാജന്‍, എം എല്‍ ജോസഫ്, വി ടി തോമസ്, എന്‍ കെ രാജന്‍, മോളി തോമസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കെ ജെ മാത്യു, കെ വി വിശ്വനാഥന്‍, ലൂക്കാ ജോസഫ്, എന്നിവര്‍ ഭാരവാഹികളായി 20 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
What's Your Reaction?






