കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

May 18, 2025 - 15:28
 0
കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഇന്നത്തെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  ലഹരി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ എന്തൊക്കെ, ഇതിനെ എങ്ങനെ പ്രതിരോധിക്കാം, ഇതുമായി ബന്ധപ്പെട്ട നിയമസംവിധാനങ്ങള്‍ എന്നിവയെകുറിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാരനായ അബ്ദുള്‍ ജബ്ബാര്‍ ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ് എംവി രവിന്ദ്രന്‍ നായര്‍, സെക്രട്ടറി ദിലീപ് കുമാര്‍, വനിതാ സമാജം സെക്രട്ടറി ജിജാ ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അനുമോദിക്കുകയും വിദ്യാര്‍ഥികള്‍ക്ക്  നോട്ട് ബുക്ക്, പേന എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow