അയ്യപ്പന്‍കോവില്‍ കിഴക്കേ മാട്ടുക്കട്ടയില്‍ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
അയ്യപ്പന്‍കോവില്‍ കിഴക്കേ മാട്ടുക്കട്ടയില്‍ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: അയ്യപ്പന്‍കോവില്‍ കിഴക്കേ മാട്ടുക്കട്ട ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല. പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.
മൂന്നുവര്‍ഷം മുമ്പാണ് ഓമന നന്ദകുമാര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് എസ് ടി ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ ഉപയോഗിച്ച് കുഴല്‍ കിണര്‍ നിര്‍മിച്ചത്. ഈ കുഴല്‍ കിണറിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാലാണ് നിലവില്‍ പദ്ധതി മുടങ്ങിക്കിടക്കുന്നത്. കുഴലുകള്‍ താക്കുകയും മോട്ടറും, ടാങ്കും , കണക്ഷനുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഈ മേഖലയിലെ 19 ഓളം എസ്ടി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തുകയുള്ളൂ. പദ്ധതിക്ക് ത്രീഫേസ് ലൈന്‍ ആവശ്യമായതിനാല്‍ കാഞ്ചിയാര്‍ സെക്ഷന്‍ പരിധിയില്‍ നിന്നാണ് വൈദ്യുതി ലഭ്യമാകേണ്ടത് . ഇതിന് ആവശ്യമായ അപേക്ഷ നല്‍കുമെന്ന് പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍ പറഞ്ഞു.
What's Your Reaction?






