കേരള എൻജിഒ യൂണിയൻ കലാജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

കേരള എൻജിഒ യൂണിയൻ കലാജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

Feb 26, 2026 - 10:25
Feb 26, 2026 - 10:56
 0
കേരള എൻജിഒ യൂണിയൻ കലാജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി
This is the title of the web page

ഇടുക്കി: എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള എൻജിഒ യൂണിയൻ  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കേരളം തുടരും' മാനവിക കലാജാഥയ്ക്ക് കട്ടപ്പനയിൽ  സ്വീകരണം നൽകി. എഫ്എസ്ഇടിഒയും സാമൂഹ്യ–സാംസ്‌കാരിക സംഘടനകളും ചേർന്നാണ് സ്വീകരണം നൽകിയത്. കഴിഞ്ഞ പത്തുവർഷമായി കേരളം കൈവരിച്ച വികസന കുതിപ്പും ജനപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ അനിവാര്യതയും സന്ദേശമായി നൽകുന്ന ജാഥ 23 മുതൽ 25 വരെയാണ് ജില്ലയിൽ പര്യടനം നടത്തിയത്. വികസന നേട്ടങ്ങൾ സർക്കാർ ജീവനക്കാരിലേക്കും ബഹുജനങ്ങളിലേക്കും എത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തെരുവുനാടകം, നൃത്തശിൽപം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി ആർ മുരളി, സുഗതൻ കരുവാറ്റ, എം സി ബിജു, പി കെ ഷെഫീഖ്, മുജീബ് റഹ്മാൻ, അനൂപ് ജെ ആലക്കാപ്പള്ളി, വി ജെ ജോൺസൺ, ഫ്രഡി മാത്യു, ഷീബ ഗോപി, ഷിജു കെ വി, സന്ധ്യാ കെപി, മനോജ് മോഹൻ, ക്രിസ് ജോസ്, ആഷിക ശശി, ഹാരിസ് കെ എം, മിൻസു, ശ്രീജേഷ് ബാബു പിആർ, രതീഷ് സി, സിബി വേണു, ജോർലി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow