പിജി പരീക്ഷകളില്‍ 2 റാങ്കുകള്‍: ലബ്ബക്കട ജെപിഎം കോളേജിന് നേട്ടം
പിജി പരീക്ഷകളില്‍ 2 റാങ്കുകള്‍: ലബ്ബക്കട ജെപിഎം കോളേജിന് നേട്ടം

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് വീണ്ടും റാങ്ക് തിളക്കം. എംജി സര്‍വകലാശാല ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ രണ്ടു റാങ്കുകളാണ് കോളേജ് കരസ്ഥമാക്കിയത്. വിവിധ വിഭാഗങ്ങളില്‍ ഉയര്‍ന്ന വിജയശതമാനവും നേടി. കോമേഴ്‌സ് വിഭാഗത്തില്‍ ദിവ്യാമോള്‍ ജി രണ്ടാം റാങ്കും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ബെന്‍ഷ ബി ജെ പത്താം റാങ്കും നേടി. കോളേജിലെ ചിട്ടയായ അധ്യയനവും അധ്യാപകരുടെയും മാനേജ്‌മെന്റിന്റേയും നിസ്തുലമായ സേവനങ്ങളുമാണ് വിജയത്തിലെത്തിച്ചതെന്ന് റാങ്ക് ജേതാക്കള്‍ പറഞ്ഞു. കെ. ചപ്പാത്ത് പുതുവല്‍ വീട്ടില്‍ സെല്‍വി, പരേതനായ ഗുണശേഖരന്‍ ദമ്പതികളുടെ മകളാണ് ദിവ്യമോള്‍. ഓടമേട് നെയ്താവിളയില്‍ ജോസ്, ബിന്ദു ദമ്പതികളുടെ മകളാണ് ബെന്‍ഷ. ഇരുവരെയും മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, വിവിധ വിഭാഗം മേധാവികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?






