കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

Aug 9, 2025 - 14:38
 0
കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് വ്യാപാര ദിനാചരണം നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി മൂന്നാറിലെ നിര്‍ധനരായ  400 പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം വിതരണം ചെയ്തു. വണ്ടിപ്പെരിയാര്‍ വളാര്‍ഡി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചുരുക്കളം പ്രാഥമിക ആശുപത്രിയിലേക്ക് 10 കസേരകള്‍ വാങ്ങി നല്‍കി. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച വ്യാപാര ദിന പ്രകടനം സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വണ്ടിപ്പെയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. യൂണിറ്റ് സെക്രട്ടറി റിയാസ് പി ഹമീദ്, ട്രഷറര്‍ ടി എച്ച് തമ്പി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow