ജില്ലാ വിമന്‍സ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി സമ്മേളനം 10ന് പൈനാവില്‍ 

ജില്ലാ വിമന്‍സ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി സമ്മേളനം 10ന് പൈനാവില്‍ 

Nov 7, 2026 - 10:47
 0
ജില്ലാ വിമന്‍സ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി സമ്മേളനം 10ന് പൈനാവില്‍ 
This is the title of the web page

ഇടുക്കി: ജില്ലാ വിമന്‍സ് കൗണ്‍സിലിന്റെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം 10ന് രാവിലെ 10.30ന് പൈനാവ് ഗിരിറാണി ഹോസ്റ്റലില്‍ നടക്കും. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനംചെയ്യും. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് രക്ഷാധികാരിയായ കൗണ്‍സിലിന് കീഴില്‍ ഗിരിറാണി, തേജസ്സ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍, സ്വധര്‍ ഗ്രഹ് ഷെല്‍ട്ടര്‍ ഹോം, സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍, വനിതാ ലൈബ്രറി, കൗണ്‍സിലിങ് സെന്റര്‍, ടൈലറിങ് യൂണിറ്റ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് വിദ്യാഭ്യാസ സഹായം, ഭവനനിര്‍മാണം, വിവാഹ സഹായം എന്നിവ നല്‍കിവരുന്നതായും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. പി ശ്രീകല അധ്യക്ഷയാകും. ഡിസ്ട്രിക്ട് വിമന്‍സ് കൗണ്‍സില്‍ തൊടുപുഴ യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫും മുഖ്യപ്രഭാഷണം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും ഡോക്യുമെന്ററി ലോഞ്ചിങ് റോയി കെ പൗലോസ് എംഎല്‍എയും നിര്‍വഹിക്കും. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തും. നിര്‍വഹിക്കും. എംഎല്‍എമാരായ എഫ് രാജ, സേനാപതി വേണു, സിറിയക് തോമസ്, പ്രൊഫ. ഷീല സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹം, ഭാരവാഹികളായ റിന്‍സി ജോസ്, ഷാന്റി ബാബു, ജോസി മാക്‌സിന്‍, ആന്‍സമ്മ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow