പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം: കട്ടപ്പന സ്വദേശിക്ക് 24 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം: കട്ടപ്പന സ്വദേശിക്ക് 24 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേ സില്‍ കട്ടപ്പന കല്ലുകുന്ന് മാളിയേക്കല്‍ നിയാസ് ജബ്ബാറി(40)ന് 24 വര്‍ഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജി ആര്‍ ബില്‍കുലാണ് ശിക്ഷ വിധിച്ചത്. 2024ലാണ് സംഭവം. കട്ടപ്പനയില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ബിഎന്‍എസ് വകുപ്പ് പ്രകാരം നാലുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും പോക്‌സോ വകുപ്പുപ്രകാരം 20 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം കഠിനതടവും അനുഭവിക്കണം. കട്ടപ്പന മുന്‍ എസ്എച്ച്ഒ ടി സി മുരുകനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
What's Your Reaction?