പഴയകൊച്ചറ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് സ്വർണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

പഴയകൊച്ചറ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് സ്വർണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ

Oct 9, 2026 - 16:53
 0
പഴയകൊച്ചറ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് സ്വർണം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ
This is the title of the web page

ഇടുക്കി: പഴയകൊച്ചറ ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് സ്വർണം മോഷ്ടിച്ച് കടത്തിയ പൂജാരി അറസ്റ്റിൽ. കൊല്ലം എഴുകോൺ സ്വദേശി കെ യു മിഥുൻ ആണ് വണ്ടൻമേട് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ താൽക്കാലിക പൂജാരിയായിരുന്ന ഇയാൾ കഴിഞ്ഞ ജനുവരിയിലാണ് ഇവിടെനിന്ന് പത്തു പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 16ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണ്ണം എടുത്തശേഷം പൂർവസ്ഥിതിയിൽ അടച്ചുവച്ച നിലയിലാണ് കാണപ്പെട്ടത്. ഇത് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കപ്പെട്ട അന്നത്തെ സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ മോഷ്ടാവിനെ പിടികൂടിയത്. മാസങ്ങളായി നടത്തിവന്ന അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ കുറച്ചുഭാഗങ്ങൾ പല സ്വർണക്കടകളിലായി വിൽക്കുകയും വേറെ സ്വർണം വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow