പുളിയന്‍മല കാര്‍മല്‍ പബ്ലിക് സ്‌കൂളിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി 25ന് കട്ടപ്പനയില്‍

പുളിയന്‍മല കാര്‍മല്‍ പബ്ലിക് സ്‌കൂളിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി 25ന് കട്ടപ്പനയില്‍

Nov 23, 2026 - 17:37
Nov 23, 2026 - 17:39
 0
പുളിയന്‍മല കാര്‍മല്‍ പബ്ലിക് സ്‌കൂളിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി 25ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭയുടെയും പൊലീസിന്റെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ 25ന് രാവിലെ 10ന് കട്ടപ്പന ടൗണ്‍ ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സമ്മേളനവും നടക്കും. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. മാനേജര്‍ ഫാ. ജോബി മംഗലത്ത്കരോട്ട് അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം, നഗരസഭ കൗണ്‍സിലര്‍ വി ആര്‍ സജി, കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തിനുശേഷം ഓപ്പണ്‍ സ്റ്റേഡിയത്തിലേക്ക് ബോധവല്‍ക്കരണ റാലി നടത്തും. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 500ലേറെ പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ബേണി ജോസ് മാത്യു, ജോണ്‍സണ്‍ പനച്ചിക്കല്‍, എം പ്രശാന്ത്, സില്ല ജിനേഷ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow