ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ റവന്യു മന്ത്രിക്ക് നിവേദനം നല്‍കി
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ റവന്യു മന്ത്രിക്ക് നിവേദനം നല്‍കി

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കും നിര്‍മാണ മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ റവന്യു മന്ത്രി കെ രാജന് നിവേദനം നല്‍കി. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരാത്തതിനാല്‍ നിര്‍മാണ നിരോധനം നിലനില്‍ക്കുന്നു. ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവുണ്ട്. കൂടാതെ, പത്ത്‌ചെയിന്‍, കട്ടപ്പന ടൗണ്‍ഷിപ്പ് എന്നിവിടങ്ങളില്‍ പട്ടയ വിതരണവും വൈകുന്നു. ഈ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വൈസ് പ്രസിഡന്റ് ബൈജു വേമ്പേനി എന്നിവടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
What's Your Reaction?






