വിശ്വകര്‍മ പീരുമേട് താലൂക്ക് യൂണിയന്‍: ക്യാന്‍സര്‍ രോഗിക്ക് ധനസഹായം നല്‍കി
വിശ്വകര്‍മ പീരുമേട് താലൂക്ക് യൂണിയന്‍: ക്യാന്‍സര്‍ രോഗിക്ക് ധനസഹായം നല്‍കി
ഇടുക്കി: അഖില കേരള വിശ്വകര്‍മ പീരുമേട് താലൂക്ക് യൂണിയന്‍ കുമളിയില്‍ ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയ്ക്ക് ധനസഹായം നല്‍കി. കുമളി സ്വദേശി കല രാജേഷിനാണ് തുക കൈ മാറിയത്. 15000 രൂപയാണ് ആദ്യഘട്ട ധനസഹായം നല്‍കിയത്. ഭര്‍ത്താവ് മരണപ്പെട്ട ക്യാന്‍സര്‍ ബാധിതയായ കലക്ക് 4 കുട്ടികള്‍ ഉണ്ട്. സുമനസുകളുടെ സഹായത്തോടെ മാത്രം മുമ്പോട്ടു പോകുന്ന കുടുംബമാണ് ഇവരുടേത്. ദയനീയാവസ്ഥ മനസിലാക്കിയ യൂണിയന്‍ വിവിധ സഹായ പദ്ധതികളായ എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും, മറ്റ് ട്രസ്റ്റുകളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അശോകന്‍ മാഞ്ചിറയ്ക്കല്‍, സെക്രട്ടറി റ്റി സി ഗോപാലകൃഷ്ണന്‍, ട്രഷറര്‍ അരുണാചലം, മഹിളാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പ ബിജു, പീരുമേട് യൂണിയന്‍ മഹിളാ സമാജം സെക്രട്ടറി വിശാലാക്ഷി കുഞ്ഞുമോന്‍, കമ്മിറ്റിയംഗങ്ങളായ മോഹനന്‍ ഉപ്പുതറ, അജേഷ് കുമാര്‍ അമരാവതി, ജയന്‍ വണ്ടിപ്പെരിയാര്‍, സുകുമാരന്‍ അഴകന്‍ തകിടിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?