ഉപ്പുതറ വളകോട് ജംഗ്ഷനിൽ കോൺവെക്സ് മിറർ
ഉപ്പുതറ വളകോട് ജംഗ്ഷനിൽ കോൺവെക്സ് മിറർ

:അപകടങ്ങൾ തുടർക്കഥയായതിനാൽ
ഉപ്പുതറ വളകോട് ജംഗ്ഷനിൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന ഭാഗത്ത് കോൺവെക്സ് മിറർ സ്ഥാപിച്ചു. ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മിറർ സ്ഥാപിച്ചത്.
വളകോട് ജംഗ്ഷനിൽ പ്രധാന പാതയിലേക്ക് കടക്കുന്ന വളകോട് സി എസ് ഐ പള്ളി റോഡാണ് അപകട ഭീക്ഷണി ഉയർത്തിയിരുന്നത്.
:ചിലവ് വഹിച്ചത് ഫെഡറൽ ബാങ്ക്
ചെറിയ പാതയിൽ നിന്നും കയറ്റം കയറി പ്രധാന പാതയിലേക്ക് വരുന്ന വാഹനം പ്രധാന പാതയിൽ കടന്നുപോകുന്ന വാഹനങ്ങൾ കാണാതെ അപകടം ഉണ്ടാക്കാൻ കാരണമാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ ഒരു കോൺവെക്സ് മിറർ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. ഇത് പഞ്ചായത്ത് അധികൃതർ ഉപ്പുതറ ഫെഡറൽ ബാങ്ക് അധികൃതരെ അറിയിച്ചു. തുടർന്ന് ബാങ്ക് ആണ് മിറർ സ്ഥാപിക്കുന്നതിനുള്ള ചിലവുകൾ വഹിച്ചത്.
: അപകട ഭീഷണിക്ക് ആശ്വാസമായി
ഫെഡറൽ ബാങ്കിന്റെ ഫൗണ്ടർ കെ പി ഹൊർമിസിന്റെ 106 ആം ജന്മദിനത്തോടനുബന്ധിച്ചാണ് ഫെഡറൽ ബാങ്ക് അധികൃതർ പ്രവർത്തനം ഏറ്റെടുത്തത്. മിറർ സ്ഥാപിച്ചതോടെ ഇവിടെ നിലനിന്നിരുന്ന അപകട ഭീഷണിക്ക് ആശ്വാസമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ്, ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖ മാനേജർ എ.ആർ ആതിര തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശ വാസികൾ, ലോഡിങ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






