എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ കട്ടപ്പനയില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി
എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ കട്ടപ്പനയില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരായ അപവാദ പ്രചാരണത്തിനെതിരെ മലനാട് യൂണിയന്‍ കട്ടപ്പനയില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനംചെയ്തു. ഏത് കടന്നാക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള കരുത്തും ശേഷിയും എസ്എന്‍ഡിപി യോഗത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഏറ്റെടുക്കുന്നതിനും നടപ്പാക്കാനും ഏതൊരാള്‍ക്കും കടമയുണ്ട്. അത് എസ്എന്‍ഡിപി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും മാത്രം ഉത്തരവാദിത്തമാണെന്ന് വാദിക്കുന്നത് അപലപനീയമാണ്. സ്വന്തം സമുദായത്തിന്റെയും പാവപ്പെട്ടവന്റെയും ക്ഷേമത്തിനും അവകാശത്തിനുംവേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നത്. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിക്കുന്നതിനുപകരം കാര്യങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് പരിശോധിക്കണം. ഭരണത്തിലുള്ളപ്പോള്‍ മുസ്ലീംലീഗ് നടത്തിയിട്ടുള്ള അനീതികളെ ചൂണ്ടിക്കാട്ടുമ്പോള്‍ അത് മുസ്ലീം സമുദായ വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുന്ന ചാനലിന്റെയും അതിന് കുടപിടിക്കുന്ന ഭീകരവാദികളുടെയും കുബുദ്ധി ജനം തിരിച്ചറിയും. കേരളത്തില്‍ മനുഷ്യസ്നേഹവും സാഹോദര്യവും ശാന്തിയും പുലരുന്നത് ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ കൊണ്ടല്ല. യൂത്ത് കോണ്‍ഗ്രസുകാരുടെ കലാപാഹ്വാനം യോഗം തള്ളിക്കളയുന്നതായും അവരുടെ നേതാക്കള്‍ക്ക് തിരുത്താന്‍ കഴിഞ്ഞാല്‍ നല്ലതാണെന്നും ബിജു മാധവന്‍ പറഞ്ഞു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ് പ്രസിഡന്റ് വിധു എ സോമന്‍, അഡ്വ. പി ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, പി കെ രാജന്‍, പി ആര്‍ രതീഷ്, മനോജ് ആപ്പാന്താനം, സുനില്‍കുമാര്‍, കെ കെ രാജേഷ്, പ്രതീപ് അറഞ്ഞനാല്‍, വനിതാസംഘം സെക്രട്ടറി ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ജയമോള്‍ സുകു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് വിജയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനീഷ് കെ പി, യൂണിയന്‍ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍, സെക്രട്ടറി അരുണ്‍ നെടുംപള്ളി, സൈബര്‍സേന ചെയര്‍മാന്‍ ഷിജോ എന്നിവര്‍ സംസാരിച്ചു. റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
What's Your Reaction?