വണ്ടിപ്പെരിയാര്‍ സത്രത്തെ ഹോട്ടലിന്റെ കിണറ്റില്‍ പൂച്ച ചത്തനിലയില്‍: ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
വണ്ടിപ്പെരിയാര്‍ സത്രത്തെ ഹോട്ടലിന്റെ കിണറ്റില്‍ പൂച്ച ചത്തനിലയില്‍: ഹോട്ടല്‍ പൂട്ടിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്ത് ആരോഗ്യപ്രവര്‍ത്തകരുടെ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലേക്ക് കുടിവെള്ളമെടുക്കുന്ന കിണറ്റില്‍ പൂച്ചയെ ചത്തനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് പരിശോധന നടത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും തുറന്നുപ്രവര്‍ത്തിച്ച സ്ഥാപനം ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ ഫിറ്റ്‌നസോ ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജാസ്മിന്‍, ശ്യാം, മഹിന്ദ്രന്‍, അഞ്ജലി, അരവിന്ദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
What's Your Reaction?