കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന. വി. കുര്‍ബാനയ്ക്ക് കട്ടപ്പന പോര്‍സ്യൂങ്കല ആശ്രമം സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുറുമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മരിച്ചവരുടെ ഓര്‍മയ്ക്കായി സെമിത്തേരിയില്‍ ഒപ്പീസിനുശേഷം ഇടവകാംഗങ്ങളുടെ വാഹന വെഞ്ചിരിപ്പും ഉണ്ടായിരിന്നു. 10 ശനിയാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ആഘോഷമായ വി.കുര്‍ബാനയ്ക്ക് ഇടവകയിലെ വൈദീകരായ ഫാ. സുരേഷ് മാടപ്പാട്ട്, ഫാ. ഷാന്‍ ആയല്ലൂര്‍, ഫാ. എബിന്‍ ഇരുപ്പക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്ക് ശേഷം സന്യാസത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇടവകാംഗമായ ഫാ. ഇമ്മാനുവല്‍ കിഴക്കേതലയ്ക്കലിന് ആശംസകള്‍ അര്‍പ്പിക്കും. 6.30ന് കക്കാട്ടുകട കുരിശടിയിലേയ്ക്ക് തിരുനാള്‍ പ്രദക്ഷിണം. കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് ദേവലയ അങ്കണത്തില്‍ ഏയ്ഞ്ചല്‍ സിംഫണി ഡാന്‍സ് ഫ്യൂഷനും അരങ്ങേറും. 11ന് ഞായറാഴ്ച രാവിലെ 7ന് കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതിയിലെ നവവൈദീകരായ ഫാ. ഇമ്മാനുവേല്‍ മണിമല, ഫാ. ജോസഫ് വട്ടോത്ത്, ഫാ. സെബാസ്റ്റ്യന്‍ ആക്കാട്ട്, ഫാ. വര്‍ഗീസ് തുണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 6.30ന് തിരുനാള്‍ പ്രദക്ഷിണം കുരിശടിയിലേയ്ക്ക്. രാത്രി 7ന് ഫാ. ആബേല്‍സ് കൊച്ചിന്‍ കലാഗൃഹത്തിന്റെ ഗാനമേള എന്നിവ നടക്കും.
What's Your Reaction?