രാജകുമാരി പഞ്ചായത്ത് 13-ാം വാര്‍ഡ് എഡിഎസ് വാര്‍ഷികം ആഘോഷിച്ചു
രാജകുമാരി പഞ്ചായത്ത് 13-ാം വാര്‍ഡ് എഡിഎസ് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: രാജകുമാരി പഞ്ചായത്ത് 13-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികാഘോഷം നടത്തി. നടുമറ്റം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി രൂപം നല്‍കിയ കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമാണ് നടത്തിവരുന്നത്. സാമൂഹികവും സാമ്പത്തികവുമായി വളരെ അധികം പുരോഗതി കൈവരിക്കാന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വനിതാ ശാക്തീകരണത്തിന്റെ ഈ പുത്തന്‍ മുഖം ലോകം ഏറ്റെടുത്തുവെന്നും ഉഷാകുമാരി മോഹന്‍ കുമാര്‍ പറഞ്ഞു. വയോധികരെയും പൊതുപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും യോഗത്തില്‍ ആദരിച്ചു. എഡിഎസ് പ്രസിഡന്റ് രജനി സന്തോഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ ജെ സിജു, മുന്‍ പഞ്ചായത്തംഗം കെ കെ തങ്കച്ചന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിനി, എഡിഎസ് സെക്രട്ടറി ഷൈനി ബെന്നി, എ ഡിഎസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






