മൂന്നാറിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
മൂന്നാറിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു

ഇടുക്കി: മൂന്നാറില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ഗുണ്ടുമല എസ്റ്റേറ്റ്, മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വനം വകുപ്പ് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു. പ്രദേശത്ത് കടുവയെ നാട്ടുകാര്‍ കാണുകയും ഒപ്പം മൂന്ന് പശുക്കളെ കടുവ കൊന്ന് ഭക്ഷിക്കുകയും ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെയാണ് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചത്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ് ബിജു പറഞ്ഞു. ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണവും ശക്തതമാക്കിയിട്ട്. അതേ സമയം നിരന്തരമായി വളര്‍ത്ത് മൃഗങ്ങള്‍ക്കുനേരെ കടുവയുടെ ആക്രമണമുണ്ടാകുകയും പശുക്കളെ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് തോട്ടം തൊഴിലാളികള്‍.
What's Your Reaction?






