പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാൾക്ക് മർദനം: കുപ്രസിദ്ധ ഗുണ്ട  കടുക്കൻ സന്തോഷ്‌ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാൾക്ക് മർദനം: കുപ്രസിദ്ധ ഗുണ്ട  കടുക്കൻ സന്തോഷ്‌ അറസ്റ്റിൽ

Feb 4, 2026 - 10:18
 0
പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാൾക്ക് മർദനം: കുപ്രസിദ്ധ ഗുണ്ട  കടുക്കൻ സന്തോഷ്‌ അറസ്റ്റിൽ
This is the title of the web page

ഇടുക്കി: പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ ഉപദ്രവിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സന്തോഷ്(കടുക്കൻ സന്തോഷ്‌-51) ആണ്‌ അറസ്റ്റിലായത്. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ  അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി ബാബുവാണ് പരാതിക്കാരൻ. ബാബുവിന്റെ സ്ഥലത്തിന്റെ ആധാരം കൈക്കലാക്കിയ സന്തോഷ്, ഇത്‌ പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടിപ്പണം വാങ്ങിയിരുന്നു. വിവരമറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബാബുവിനെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ ബാബു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹരിജൻ അട്രോസിറ്റി വകുപ്പു പ്രകാരമാണ് കേസ്.കട്ടപ്പന ഡിവൈഎസ്പി  വി എ നിഷാദ്മോനും സംഘവുമാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്എച്ച്ഒ ജർലിൻ വി സ്കറിയ, എസ്ഐ ലിജോ പി മാണി, സിപിഒമാരായ സുനീഷ്‌കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow