ചര്‍മത്തിനടിയില്‍ മുഴകള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗം: സുമനസുകളുടെ സഹായം തേടി ആല്‍ബന്റ് കെ ജോണ്‍
ചര്‍മത്തിനടിയില്‍ മുഴകള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗം: സുമനസുകളുടെ സഹായം തേടി ആല്‍ബന്റ് കെ ജോണ്‍

ഇടുക്കി: ചര്‍മത്തിനടിയില്‍ കടുത്ത വേദനയുള്ള മുഴകള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സുമസുകളുടെ സഹായം തേടി നെടുങ്കണ്ടം സ്വദേശി ആല്‍ബന്റ് കെ ജോണ്‍. ലോകത്ത് മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് ഈ രോഗം ഉണ്ടാകാറുള്ളത്. ബിരുദ വിദ്യാര്‍ഥിയായ ആല്‍ബന്റിന് മൂന്നു വര്‍ഷം മുമ്പ് ചെറിയൊരു പരു വന്നതോടെയാണ് രോഗം ആരംഭിച്ചത്. ആദ്യം വല്യ കാര്യമായി എടുത്തില്ല. തുടര്‍ന്ന് കക്ഷത്തിലും ഗുഹ്യഭാഗത്തും മുഴകളുണ്ടായി. പിന്നീടത് ശരീരത്തിന്റെ പല ഭാഗത്തേയ്ക്കും വ്യാപിച്ചു. അസഹനീയമായ വേദന മൂലം ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വിവിധ ചികിത്സകള്‍ പരീക്ഷിച്ചു. ഇപ്പോള്‍ പാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. രോഗം ബാധിച്ച ഭാഗത്തെ ത്വക്ക് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്ത ശേഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമെടുത്ത് തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. പിതാവിന്റെ റേഷന്‍ കടയായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കിയതോടെ കുടുംബം കടക്കെണിയിലായി. ആകെയുള്ള വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമത്തിലാണിവര്‍. രോഗം ഭേദമായാലെ ആല്‍ബന്റിന്റെ പഠനം പോലും തുടരാന്‍ കഴിയുകയുള്ളൂ. ചികിത്സ തുടരാനുള്ള ലക്ഷങ്ങള്‍ കണ്ടെത്താന്‍ സുമനസുക്കള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ACCOUNT NUMBER : 57050633985
NAME : - ROJAN K ANTONY
BANK : - STATE BANK OF INDIA, NEDUMKANDAM
IFSC CODE : - SBIN0070216
GOOGLE PAY : - 7902939152
What's Your Reaction?






