സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി മന്ത്രി റോഷി അഗസ്റ്റിന്‍ പ്രവര്‍ത്തിക്കുന്നു : യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍
സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി മന്ത്രി റോഷി അഗസ്റ്റിന്‍ പ്രവര്‍ത്തിക്കുന്നു : യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍

ഇടുക്കി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ്ണ വിജയമാണ് ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരിയില്‍ യോഗത്തില്‍ അധ്യക്ഷനായി. കോണ്‍ഗ്രസിനും യുഡിഎഫിനും മികച്ച ജനപിന്തുണയുള്ള ഇടുക്കി നിയോജക മണ്ഡലത്തിലുള്‍പ്പെടെ നിയമസഭാ ഇലക്ഷനില്‍ എല്‍ഡിഎഫ് വിജയിക്കുന്നത് വരുന്ന ഇലക്ഷനോടെ അവസാനിപ്പിക്കാന്‍ കൂട്ടായ മുന്നണി പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ പറഞ്ഞു. വന്യമൃഗക്രമണം, നിര്‍മാണ നിരോധനം, പട്ടയം നല്‍കല്‍, ബഫര്‍ സോണ്‍, കൈവശ ഭൂമിയില്‍ വനം വകുപ്പിന്റെ അധിനിവേശമുള്‍പ്പെടെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണ് സര്‍ക്കാരിന്റേത്. ഇത്തരം ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കനുകൂലമായ പ്രസ്താവനക്കുപോലും മന്ത്രി റോഷി അഗസ്റ്റിന്‍ തയ്യാറാകുന്നില്ലെന്നും സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി മെമ്പര്‍ എ പി ഉസ്മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സോയിമോന്‍ സണ്ണി, അഡ്വക്കറ്റ് ജോമോന്‍ പി ജെ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിബിന്‍ ഈട്ടിക്കല്‍, ശാരി ബിനു ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് മോഹനന്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ്, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കള്‍, അബി കുരപ്പള്ളി, വിനോദ് ജോസഫ്, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍ , യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനു ഉറുമ്പിപ്പാക്കല്‍, നിതിന്‍ ജോയ്, ബിബിന്‍ ആനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






