അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും വിവാദത്തില്‍: കോണ്‍ക്രീറ്റ് മേല്‍ക്കൂര രേഖകളില്‍ മാത്രം    

അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും വിവാദത്തില്‍: കോണ്‍ക്രീറ്റ് മേല്‍ക്കൂര രേഖകളില്‍ മാത്രം    

Oct 18, 2026 - 11:13
 0
അണക്കര ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും വിവാദത്തില്‍: കോണ്‍ക്രീറ്റ് മേല്‍ക്കൂര രേഖകളില്‍ മാത്രം    
This is the title of the web page

ഇടുക്കി: അണക്കരയില്‍ അനധികൃതമായി പൊളിച്ചുമാറ്റിയ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണത്തിലും വന്‍ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലിരുന്ന 1995ല്‍ നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരിലാണ് പഞ്ചായത്ത് ഫണ്ട് വെട്ടിച്ചെന്ന ആരോപണം ശക്തമായിരിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്റര്‍ പ്രകാരം 50 ചതുരശ്ര മീറ്ററില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയോടെ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് കാത്തിരിപ്പ് കേന്ദ്രം. എന്നാല്‍, യഥാര്‍ഥത്തില്‍ 50 ചതുരശ്രയടിയില്‍ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വെയിറ്റിങ് ഷെഡാണ് ഇവിടെ നിലനിന്നിരുന്നതും ദിവസങ്ങള്‍ക്ക് മുമ്പ് പൊളിച്ചുനീക്കിയതും. പഴയ കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് നിലവില്‍ വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് 31 വര്‍ഷം മുമ്പ് നടന്ന നിര്‍മാണത്തിലെ കൃത്രിമം വ്യക്തമാക്കുന്ന പഞ്ചായത്ത് രേഖകള്‍ പുറത്തുവന്നത്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയെന്ന പേരില്‍ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ അന്നത്തെ നിര്‍മാണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow