സിഐടിയു ഇടുക്കി ജില്ലാ സമ്മേളനത്തിന് അണക്കരയില്‍ തുടക്കം: പ്രതിനിധി സമ്മേളനം 18 മുതല്‍: 20ന് പ്രകടനവും പൊതുസമ്മേളനവും

സിഐടിയു ഇടുക്കി ജില്ലാ സമ്മേളനത്തിന് അണക്കരയില്‍ തുടക്കം: പ്രതിനിധി സമ്മേളനം 18 മുതല്‍: 20ന് പ്രകടനവും പൊതുസമ്മേളനവും

Oct 17, 2026 - 17:27
 0
സിഐടിയു ഇടുക്കി ജില്ലാ സമ്മേളനത്തിന് അണക്കരയില്‍ തുടക്കം: പ്രതിനിധി സമ്മേളനം 18 മുതല്‍: 20ന് പ്രകടനവും പൊതുസമ്മേളനവും
This is the title of the web page

ഇടുക്കി: സിഐടിയു ജില്ലാ സമ്മേളനത്തിന് അണക്കരയില്‍ തുടക്കമായി. ഗൂഡാര്‍വിളയിലെ ഹസന്‍ റാവുത്തറുടെയും പാപ്പമ്മാളിന്റെയും സ്മൃതിമണ്ഡപത്തില്‍നിന്ന് എം ലക്ഷ്മണന്‍ ക്യാപ്റ്റനായുള്ള പതാകജാഥയും ആമയാറിലെ തങ്കന്റെ ബലികുടീരത്തില്‍നിന്ന് ടി എം ജോണ്‍ ക്യാപ്റ്റനായ ദീപശിഖാ ജാഥയും ചെമ്മണ്ണിലെ സാമുവല്‍ നാടാരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് എം തങ്കദുരൈ ക്യാപ്റ്റനായ കൊടിമര ജാഥയും രാജാക്കാട്ടെ കാമരാജിന്റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് എം കെ തുളസി ക്യാപ്റ്റനായ കപ്പിയും കയറും ജാഥയും സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാന്‍ ആര്‍ തിലകന്‍ പതാക ഉയര്‍ത്തി. 18ന് രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍, 9.30ന് പതാക ഉയര്‍ത്തല്‍, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 10ന് ആനത്തലവട്ടം ആനന്ദന്‍ നഗറില്‍(അണക്കര എസ്എന്‍ഡിപി ഹാള്‍) പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. നേതാക്കളായ കെ കെ ജയചന്ദ്രന്‍, സി കെ ഹരികൃഷ്ണന്‍, എസ് ജയമോഹന്‍, കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും. 297 പ്രതിനിധികളും 25 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവകാശങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 20ന് വൈകിട്ട് നാലിന് സുല്‍ത്താന്‍കട, ഏഴാംമൈല്‍ എന്നിവിടങ്ങളില്‍നിന്നായി 10,000 പേര്‍ അണിനിരക്കുന്ന മഹാറാലി, തുടര്‍ന്ന് പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍(പൊതുവേദി) സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. കെ കെ ജയചന്ദ്രന്‍, എം എം മണി, സി വി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഗാനമേളയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് മോഹനന്‍, ടി എസ് ബിസി, കെ ആര്‍ സോദരന്‍, പി കെ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow