കൈയോട് കൈ ക്യാമ്പയിന്: പാമ്പാടുംപാറ പഞ്ചായത്തില് വാര്ഡുതല ശുചീകരണം ആരംഭിച്ചു
കൈയോട് കൈ ക്യാമ്പയിന്: പാമ്പാടുംപാറ പഞ്ചായത്തില് വാര്ഡുതല ശുചീകരണം ആരംഭിച്ചു
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തില് കൈയോട് കൈ ശുചീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്പ്പെടുത്തി വാര്ഡുതല ശുചീകരണം ആരംഭിച്ചു. വലിയതോവാളയില് നടന്ന പരിപാടി പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്ക്കാരിന്റെ 100 ദിന കര്മ പദ്ധതിയിലുള്പ്പെടുത്തി ഒരു വര്ഷം നീണ്ടുനില്ക്കുന്ന പരിപാടികളാണ് നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടമായാണ് വാര്ഡുകളിലെ ശുചീകരണ പരിപാടികള്ക് തുടക്കം കുറിച്ചത്. വാര്ഡ് മെമ്പര് ഷാജി മരുതോലില് അധ്യക്ഷയായി. പഞ്ചായത്ത്ംഗം രജനി രഞ്ജിത്ത്, സെക്രട്ടറി സ്റ്റാലിന് ജോസ്, അസിസ്റ്റന്റ് സെക്രട്ടറി നജീം പി എച്ച്, ജയ ബഹുലെയന് എന്നിവര് സംസാരിച്ചു.
What's Your Reaction?