അടിമാലി മണ്ണിടിച്ചില്‍: ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തുമെന്ന് കലക്ടര്‍
അടിമാലി മണ്ണിടിച്ചില്‍: ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തുമെന്ന് കലക്ടര്‍
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. സംഭവം പ്രകൃതിദുരന്തമായി കണക്കാക്കാനാവില്ല. ദേശീയപാത വിഭാഗമാണ് ഇക്കാര്യത്തില്‍ പൂര്‍ണമായും കുറ്റക്കാരെന്നും കലക്ടര്‍ പറഞ്ഞു. ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഹൈവേ അധികൃതരോട് സമ്മര്‍ദം ചെലുത്തുന്നുണ്ട്. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ ദേശീയപാത വിഭാഗം നല്‍കിയിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കെട്ടിട വാടക ഇനത്തില്‍ പ്രതിമാസം ചെലവാകുന്ന തുക ദേശീയപാത വിഭാഗം നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ രണ്ടു മാസമയി വാടക നല്‍കിയിട്ടില്ലന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ശക്തമായി ഇടപെട്ട് വാടക തുക നല്‍കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
What's Your Reaction?