തങ്കമണി-അച്ചന്‍കാനം-ഇരുകൂട്ടി റോഡ് തകര്‍ന്നിട്ട് 7 വര്‍ഷം: നാട്ടുകാര്‍ക്ക് ദുരിതയാത്ര
തങ്കമണി-അച്ചന്‍കാനം-ഇരുകൂട്ടി റോഡ് തകര്‍ന്നിട്ട് 7 വര്‍ഷം: നാട്ടുകാര്‍ക്ക് ദുരിതയാത്ര

ഇടുക്കി: തങ്കമണി - അച്ചന്‍കാനം -ഇരുകൂട്ടി റോഡില്‍ യാത്രാക്ലേശം രൂക്ഷം. 2018ലെ പ്രളയത്തിലാണ് റോഡ് പൂര്‍ണമായി തകര്‍ന്നത്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ 2 കിലോമീറ്റര്‍ ദൂരത്തില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ 2021ല്‍ റീബില്‍ഡ് കേരളത്തില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി പോലും ആരംഭിച്ചിട്ടില്ല. റോഡ് നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കരാറുകാര്‍ ഏറ്റെടുക്കാത്തതിനാലാണ് നിര്‍മാണം ആരംഭിക്കാത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്. മറ്റൊരു കാലവര്‍ഷം അടുത്തിരിക്കെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
What's Your Reaction?






