ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപതാ വൈദിക സമിതി
ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപതാ വൈദിക സമിതി
ഇടുക്കി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജെ ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട ക്രൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പാടുള്ളു എന്നും ഇടുക്കി രൂപത വൈദിക സമിതി ആവശ്യപ്പെട്ടു. ഇടുക്കി രൂപതാ കേന്ദ്രത്തില്‍ ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 2020 നവംബര്‍ 5ന് നിയോഗിക്കുകയും 2023 മെയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടര വര്‍ഷത്തിനുശേഷവും പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലേറെയും നടപ്പാക്കിയെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം വിചിത്രമാണെന്നും നിയമസഭാ ഇലക്ഷന്‍ വിജ്ഞാപനത്തിന് മുമ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പ്രമേയം അവതരിപ്പിച്ചു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?